വനിതാ ദിനത്തില്‍ ഒരു യാത്രയില്‍ കൂട്ടുകാര് സ്വാധീനിച വനിതകളെക്കുറിച്ച് വാചാലരാകുന്നു .......രാഷ്ര നേതൃ സ്ഥാനം മുതല്‍ സിനിമ വഴി അമ്മികൊത്താന്‍ വന്ന സ്ത്രീകള്‍ വരെ.....
അടുത്തിരിക്കുന്ന കൂട്ടുകാരന്‍ എന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്നു ...നിനക്ക് ആരെയാണ്....?
അഞ്ചു വര്ഷം വീട്ടില്‍ നിന്നും ജോലിക്കുവേണ്ടി മാറിനിന്നപ്പോള്‍ എന്നെ ഇടയ്ക്കിടയ്ക്ക് വിളിച്ചിരുന്ന ഒരാളുണ്ട് ......
ഞാന്‍ ഇടക്കിടക്ക് വിളിക്കണം എന്നാഗ്രഹിച്ച ഒരാള്‍...
വീട്ടില്‍ വരുന്ന ദിവസം എനിക്ക് വേണ്ട ഭക്ഷണമെല്ലാം ഒരുക്കിവെച്ചു ഭക്ഷണം കഴിക്കാതെ കാത്തു നില്‍ക്കുന്ന ആള്‍ ...
എനിക്ക് ജോലി നാട്ടില്‍ കിട്ടണം എന്ന് അതിയായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ആഗ്രഹം സഫലമായി കാണുകയും ചെയ്ത ആള്‍....
ആശുപത്രി ഐ.സി. യു . വില്‍ ബോധ രഹിതനായി കിടന്ന ദിവസങ്ങളില്‍ പുലരുവോളം ഉറക്കമില്ലാതെ പുറത്തു കാത്തു നിന്ന ആള്‍...
എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും എന്റെ കൂടെ ഉണ്ടാവുന്ന എന്റെ ബാപ്പയെ വേണ്ടപോലെ പരിചരിക്കുന്ന ആള്‍....
നിന്റെ ഭാര്യയല്ലെടെ..?
അല്ല..
എന്റെ ഉമ്മ ....ഉമ്മ...ഉമ്മ...ഉമ്മക്കൊരുമ് മ ....
വ്യവസായ വിപ്ലവവും ജോലിത്തിരക്കും വിദേശ വാസവും മക്കള്‍ക്ക് മാതാപിതാക്കളോടുള്ള സമീപനത്തില്‍ ഗുണകരമല്ലാത്ത മാറ്റങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കുന്നു ...വിദേശത്തെ ജോലി കുറച്ചു കാലം ഒഴിവാക്കേണ്ടി വന്നാലും മാതാപിതാക്കളെ വാര്‍ധക്യ കാലത്ത് പരിചരിക്കലാണ് പുണ്യം എന്ന ചിന്ത മക്കള്‍ക്കുണ്ടാവനം.
നബി (സ) യോട് ഒരാള്‍ ചോദിച്ചു "അല്ലാഹുവിന്റെ ദൂതരെ , ഞാന്‍ ആരോടാണ് ഏറ്റവും നന്നായി സഹവസിക്കേണ്ടത്? നബി (സ) പറഞ്ഞു , നിന്റെ മാതാവിനോട് ..(മുസ്ലിം) നിന്റെ മാതാവിനോട് എന്ന് മൂന്നു തവണ പറഞ്ഞ ശേഷം നാലാമതായി നബി (സ) പറഞ്ഞത് നിന്റെ പിതാവിനോട് എന്നാണ്.
വയസ്സ് കാലത്തെങ്കിലും തന്റെ കൂടെ തന്റെ മകന്‍ ഉണ്ടായാല്‍ മതിയായിരുന്നു എന്ന് സങ്കടപ്പെടുന്ന മാതാപിതാക്കള്‍ നമ്മുക്ക് ചുറ്റുമുണ്ട് ... അത്തരം ചിന്തക്ക് നാം ഇടവരുത്താതിരിക്കണം.
"കാരുണ്യത്തോടുകൂടി എളിമയുടെ ചിറകു നീ അവര്‍ക്കിരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക .എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവരിരുവരും എന്നെ പോറ്റി വളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണേ എന്ന് നീ പറയുകയും ചെയ്യുക " (വിശുദ്ധ ഖുറാന്‍ 17:24)
കടപ്പാട് : Islam -Vol-3----------------സൈഫ്അറാഷ്
No comments:
Post a Comment