വീടിനടുത്ത് കാവ് പോലെ കിടക്കുന്ന ഈ സ്ഥലം ഒരു സ്വകാര്യ വ്യക്തിയുടെതാണ്. വര്‍ഷങ്ങളായി വെറുതെ കിടന്നു ഇപ്പൊ ഒരു ചെറിയ കാടായി മാറിയിരിക്കുന്നു. അപരിചിതരായ ചില വ്യക്തികള്‍ പക്ഷി വേട്ടക്കാണെന്നു പറഞ്ഞു ഇടയ്ക്കിടയ്ക്ക് ഇവിടെ എത്താറുണ്ട്. ഈ സ്ഥലം മുറിച്ചു വിറ്റു ബാക്കി സ്ഥലങ്ങളെല്ലാം ചെങ്കല്‍ വെട്ടു തുടങ്ങി. ഇനി അവശേഷിക്കുന്ന അല്‍പ്പം സ്ഥലം ഉടനെ തന്നെ ഇല്ലാതാകും. അതിനു മുന്‍പ് ഈ കാട്ടില്‍ ക്യാമറയുമായി ഒന്നലഞ്ഞു നോക്കാം എന്ന് കരുതി. പുലര്‍ച്ചെ തന്നെ ഇറങ്ങി. അപൂര്‍വ്വ ഇനം ജന്തു സസ്യ ജാലങ്ങളുടെ കലവറയാണ് ഈ കാടെന്നു മനസ്സിലാക്കാന്‍ വൈകിയതില്‍ ഇപ്പൊ സങ്കടം തോന്നുന്നു. കേരളത്തിലെയും പുറത്തെയും പല കാടുകളിലും പക്ഷി സങ്കേതങ്ങളിലും ചെന്നിട്ടും ഇത് വരെ ഞാന്‍ കണ്ടിട്ടില്ലാത്ത പേരറിയാത്ത ജീവികളെയും പക്ഷികളെയും ഞാന്‍ കണ്‍ നിറയെ കണ്ടു. ക്യാമറയുടെ കഴിവിനനുസരിച്ച് ചിലത് മാത്രം പതിഞ്ഞു. വ്യക്തമല്ലെങ്കിലും ഇനി വരുന്ന പോസ്റ്റുകളില്‍ ചിലത് പ്രതീക്ഷിക്കാം. കൂടാതെ മറ്റൊരു കാര്യം കൂടി കണ്ടെത്തി. വീട്ടിലെ കോഴികളെ നന്നായി മുഴുത്തത്തിനു ശേഷം കൊണ്ടുപോകുന്ന കള്ളന്മാരെ, കുറുക്കന്‍, കാട്ടുപൂച്ച, യാതൊരു കൂസലുമില്ലാതെ എന്നെ നോക്കി മെല്ലെ നടന്നു പോയി.
Tuesday, April 10, 2012
കുറ്റിക്കാട്ടിലെ കാര്യം.

Subscribe to:
Post Comments (Atom)
No comments:
Post a Comment