കാശ്മീരിലെ ശ്രീനഗറിൽ നിന്നുള്ള ഝലം നദിയുടെ ദൃശ്യം .
സിന്ധു നദിയുടെ പോഷക നദികളിൽ ഒന്നാണ് ഝലം നദി . പഞ്ചാബിന്റെ പേരിനു കാരണമായ പഞ്ചനദികളിൽ ഏറ്റവും വലിയ നദിയാണ് ഝലം. കാശ്മീരിലെ വെരിനാഗ് എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. ശ്രീനഗറിലൂടെയും വൂളാർ തടാകത്തിലൂടെയും ഒഴുകിയശേഷമാണ് ഝലം പാകിസ്താനിൽ പ്രവേശിക്കുന്നത്. ജമ്മു കാശ്മീരിലെ മുസാഫർബാദിനടുത്തുവച്ച് ഏറ്റവും വലിയ പോഷക നദിയായ കിഷൻഗംഗ നദിയും കുൻഹാർ നദിയും ഝലത്തോട് ചേരുന്നു. പഞ്ചാബിൽ ഈ നദി ഒഴുകുന്ന ജില്ലയുടെ പേരും ഝലം എന്നുതന്നെയാണ്. പാകിസ്താനിലെ ഝാങ്ങ് ജില്ലയിൽവച്ച് ചെനാബ് നദിയോട് ചേരുന്നു. ചെനാബ് സത്‌ലജുമായി ചേർന്ന് പാഞ്ച്നാദ് നദി രൂപവത്കരിക്കുകയും മിഥാൻകോട്ടിൽ വച്ച് സിന്ധു നദിയിൽ ലയിക്കുകയും ചെയ്യുന്നു.
.
♦ Click this link to view this photograph in High Quality-http://goo.gl/Bb9F9P
♦ For more photograph- visit www.saifarash.com
No comments:
Post a Comment