Wednesday, January 4, 2012

ഇരട്ടത്തലച്ചി ബുള്‍ബുള്‍



അരീക്കോട് ബ്ലോക്ക്‌ ഓഫീസിലെ ബി.ഡി.ഓ.യുടെ ഇരിപ്പിടത്തിനു സമീപത്തുള്ള ജനല്‍ കര്‍ട്ടനില്‍ കൂട് കൂടിയ ഇരട്ടത്തലച്ചി ബുള്‍ബുള്‍ പക്ഷി തന്റെ കുഞ്ഞിന്റെ കൂടെ... ചിത്രം ഏതാനും ദിവസം മുന്‍പ് പകര്‍ത്തിയത്. ഇടയ്ക്കിടയ്ക്ക് സന്ദര്‍ശകയായി ഓഫീസില്‍ എത്താറുള്ള പക്ഷിക്ക് കൂടൊരുക്കാന്‍ സൗകര്യം ഒരുക്കുകയും, ഓഫീസിലെ വിവിധ അറിയിപ്പുകള്‍ക്കൊപ്പം 'പക്ഷി കൂട് കൂട്ടിയിട്ടുണ്ട്...ജനല്‍ തുറക്കരുത്...സന്ദര്‍ശകര്‍ ശബ്ദം കുറച്ചു സംസാരിക്കുക...' എന്ന ബോര്‍ഡ് വെക്കുകയും, പക്ഷിയുടെയും കുഞ്ഞിന്റെയും ഭാരം മൂലം കൂട് തകരാന്‍ തുടങ്ങിയപോള്‍ കര്‍ട്ടന്‍ തുന്നി ചേര്‍ത്ത് കൊണ്ട് കൂടിനു സംരക്ഷണം നല്‍കുകയും ചെയ്ത ബി.ഡി.ഓ. ഫ്രാന്‍സിസ് സാറിനും മറ്റു ജീവനക്കാര്‍ക്കും നന്ദി ചൊല്ലാന്‍ പക്ഷിയും കുഞ്ഞുങ്ങളും ഇപ്പോഴും ഇടയ്ക്കിടയ്ക്ക് എത്താറുണ്ട്...


www.saifarash.com

No comments:

Post a Comment