Sunday, June 24, 2012

എന്റെ വല്ല്യുമ്മ


എന്റെ വല്ല്യുമ്മ (ഫാത്തിമ -80) ഇന്ന് പുലര്‍ച്ചെ അന്തരിച്ചു . ആദ്യാക്ഷരം കുറിക്കാനായി ജൂണ്‍ മാസത്തെ കനത്ത മഴയില്‍ കുഞ്ഞായിരുന്ന എന്നെയും താങ്ങിയെടുത്ത് നേഴ്സറി സ്കൂളിലേക്ക് കൊണ്ടുപോകുമായിരുന്ന അതേ വഴിയിലൂടെ വല്ല്യുമ്മയുടെ മയ്യിത്ത് കട്ടില്‍ പിടിച്ചു ഞാന്‍ ഖബര്സ്ഥാനിലേക്ക്. വല്ല്യുമ്മയുടെ ഖബര്സ്ഥാനിനു തൊട്ടടുത്ത്‌ കഴിഞ്ഞ ആഴ്ച്ച വിട പറഞ്ഞ എന്റെ പ്രിയ സുഹൃത്ത് റിയാസ് ബാബുവിന്റെ ഖബറും . തിരിച്ചു സലാം പറഞ്ഞു മടങ്ങുമ്പോള്‍ മനസ്സില്‍ ഒരേ ഒരു പ്രാര്‍ത്ഥന . എന്റെ നാഥാ .... അവരെയും ഞങ്ങളെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടണേ........  

No comments:

Post a Comment