Monday, June 18, 2012

ദേശിയ ജനസംഖ്യാ രജിസ്റ്റര്‍ ( National Population Register - NPR )



ദേശിയ ജനസംഖ്യാ രജിസ്റ്റര്‍  ( National Population Register - NPR )

ബയോമെട്രിക് വിവര ശേഖരണം - ( ഫോട്ടോഗ്രാഫ് , വിരലടയാളം , ഐറിസ് ഇമേജ് )


    രാജ്യത്ത് സ്ഥിര താമസമുള്ള എല്ലാ ആളുകളുടെയും വിവരങ്ങള്‍ അടങ്ങിയ ഒരു രജിസ്റ്റര്‍  (ദേശിയ ജനസംഖ്യാ രജിസ്റ്റര്‍ -NPR) തയ്യാറാക്കാന്‍ ഭാരത സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. 1955 ലെയും  2003 ലെയും പൌരത്വ നിയമമനുസരിച്ചാണ് ഈ തീരുമാനം. ദേശിയ ജനസംഖ്യാ രജിസ്റ്റരുമായി ബന്ധപെട്ടു 2010 ഏപ്രില്‍ - മേയ് മാസങ്ങളിലായി സെന്‍സസ് വിവര ശേഖരത്തിനോപ്പം ഉദ്യോഗസ്ഥര്‍ നമ്മുടെ വീടുകള്‍ സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ രണ്ടാം ഘട്ടം എന്ന നിലക്ക് രജിസ്റ്ററില്‍ ഉള്‍പെട്ട 5 വയസ്സിനു മുകളില്‍ ഉള്ള എല്ലാവര്ക്കും ഒരു ദേശിയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിനു വേണ്ടി  ഫോട്ടോഗ്രാഫ് , വിരലടയാളം , ഐറിസ് ഇമേജ് എന്നിവ ശേഖരിക്കുന്നതിനുള്ള ക്യാമ്പുകള്‍ നമ്മള്‍ താമസിക്കുന്ന പ്രദേശത്ത് നിശ്ചിത തിയതിയിലും സമയത്തും നടക്കും. ക്യാമ്പ് നടക്കുന്ന സ്ഥലവും സമയവും അറിയിച്ചു കൊണ്ടുള്ള NPR കൈപറ്റു രസീത്   മായി  ഉദ്യോഗസ്ഥര്‍ നമ്മുടെ വീടുകള്‍  വീണ്ടും സന്ദര്‍ശിക്കും. കുടുംബത്തില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തണമെങ്കിലോ ഒഴിവാക്കണമെങ്കിലോ ആ സമയത്ത് ഉദ്യോഗസ്ഥരെ അറിയിക്കാം. 


- ഉദ്യോഗസ്ഥര്‍ തരുന്ന കൈപറ്റു രസീതുമായാണ് ക്യാമ്പില്‍ പങ്കെടുക്കേണ്ടത്.


- ഏതെങ്കിലും കാരണവശാല്‍ കൈപറ്റു രസീത് നഷ്ടപെട്ടാല്‍ ക്യാമ്പിന്റെ പരിസരത്ത് പ്രദര്ശിപിച്ചിട്ടുള്ള പട്ടികയില്‍ നിന്നും കുടുംബത്തിന്റെ ക്രമനമ്പര്‍ കണ്ടെത്തി ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്.


-കുടുംബത്തില്‍ ഉള്ള അംഗത്തിന്റെ പേരുവിവരം നേരത്തെ നല്‍കിയിട്ടില്ലെങ്കില്‍ ക്യാമ്പില്‍ ഉള്ള NPR ഫോം പൂരിപിച്ചു നല്‍കി ബന്ധപെട്ട ഉദ്യോഗസ്ഥരുടെ അംഗീകാരത്തോടെ ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.


-പുതിയ താമസക്കാരന്‍ ആണെങ്കിലും NPR ഫോം പൂരിപിച്ചു നല്‍കി ബന്ധപെട്ട ഉദ്യോഗസ്ഥരുടെ അംഗീകാരത്തോടെ ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.


-നേരത്തെ ആധാര്‍ കാര്‍ഡ് നേടിയവരും ദേശിയ തിരിച്ചറിയല്‍ കാര്‍ഡ് സ്വീകരിക്കേണ്ടത് നിയമപ്രകാരം നിര്‍ബന്ധമാണ്‌.


-ഇപ്പോഴുള്ള അവസരം നഷ്ടപെട്ടാല്‍ പിന്നീട് താലൂക്, ജില്ല , കേന്ദ്രങ്ങളുമായി ബന്ധപ്പെടെണ്ടി വരും.


-അധാര്‍ നമ്പര്‍ നേടിയവര്‍ ദേശിയ തിരിച്ചറിയല്‍  കാര്‍ഡ് നേടിയെടുക്കല്‍ നിര്‍ബന്ധമാണ്‌, എന്നാല്‍ ദേശിയ തിരിച്ചറിയല്‍  കാര്‍ഡ് ഉള്ളവര്‍ അധാര്‍ നമ്പര്‍ സ്വീകരിക്കേണ്ടതില്ല. 


-കേന്ദ്ര സംസ്ഥാന സര്കാരുകള്‍ അംഗീകരിച്ച  10 രേഖകളുടെ വിവരങ്ങള്‍  ( പട്ടിക താഴെ) ഉള്‍പെട്ട തിരിച്ചറിയല്‍ കാര്‍ഡ് ആണിത്.


-ക്യാമ്പില്‍ പങ്കെടുക്കുമ്പോള്‍ ഈ രേഖകള്‍ കൈയ്യില്‍ ഉണ്ടെങ്കില്‍ അതിന്റെ ഒറിജിനല്‍ ഉദ്യോഗസ്ഥരെ കാണിച്ചു അതിന്റെ വിവരങ്ങള്‍ ദേശിയ തിരിച്ചറിയല്‍ കാര്‍ഡില്‍ ഉള്പെടുത്തെണ്ടതാണ്.


-ഇനി മുതല്‍ നമ്മുടെ കൈയ്യിലുള്ള എല്ലാ രേഖകളും കൊണ്ടുനടക്കുന്നതിനു പകരം ഈ ദേശിയ തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും.


-സുപ്രധാനമായ ഈ രേഖ കൈപറ്റുന്നതിനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കുക. 

ക്യാമ്പില്‍ കൊണ്ട് വരേണ്ട രേഖകള്‍. ( ഇവയില്‍ കയ്യിലുള്ളവയുടെ ഒറിജിനല്‍ മാത്രം കൊണ്ടുവന്നാല്‍ മതിയാകും) 


1- NPR കൈപറ്റു രസീത് 
2-റേഷന്‍ കാര്‍ഡ് 
3-തൊഴിലുറപ്പ് പദ്ധതി കാര്‍ഡ് 
4-വോട്ടേഴ്സ് ID കാര്‍ഡ് 
5-ഡ്രൈവിംഗ് ലൈസന്‍സ് 
6-പാന്‍ കാര്‍ഡ് 
7-പാസ്പോര്‍ട്ട് 
8-വൈദ്യതി ബില്‍ 
9-ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ്
10-വാട്ടര്‍ അതോറിട്ടി ബില്‍  






No comments:

Post a Comment