Thursday, June 27, 2013

തൽകാല ദുനിയാവ് - 'ബന്ധുക്കൾ ശത്രുക്കൾ ' -1993

ശ്രീകുമാരൻ തമ്പിയുടെ സുന്ദരമായ രചനയും സംഗീതവും - യേശുദാസിന്റെ ശബ്ദത്തിൽ - 1993 ൽ പുറത്തിറങ്ങിയഎന്ന ചിത്രത്തിൽ നിന്നും 

തൽകാല ദുനിയാവ് കണ്ടു നീ മയങ്ങാതെ
എപ്പോഴും മരണം നിൻ കൂടെയുണ്ട്‌ മറക്കാതെ
തെറ്റുന്ന കണക്കിന്റെ പുസ്തകം നിൻ മനസ്സ്
തെറ്റാത്ത കണക്കു തേടൂ ജല്ല ജലാലിൻ അരുളാൽ
(തൽകാല )
നിത്യവും കൂട്ടലെത്ര കിഴിക്കലെത്ര നീ നടത്തി
കറുപ്പ് നീ വെളുപ്പാക്കി വെളുപ്പ്‌ പിന്നെ കറുപ്പാക്കി
നീ ചേർത്ത കനകമെല്ലാം നിൻ ഖബറിൽ കടന്നിടുമോ
മൂന്നു തുണ്ടം തുണി പൊതിയും മണ്ണ് മാത്രം നിന്റെ ദേഹം
(തൽകാല )
പച്ചയാം മരത്തിൽ പോലും തീ നിറയ്ക്കും അള്ളാഹു
പാഴ് മരുഭൂമിയിലും പൂവിടർത്തും അള്ളാഹു
ആലമീലവൻ നിനയ്ക്കാതിളകുകില്ലോരണുപോലും
ആ നോട്ടം തിരുത്താത്ത കണക്കുണ്ടോ കൂട്ടുകാരാ
(തൽകാല )





thalkala duniyavu lyrics , Thalkala duniyavu kandu nee mayangathe , thathkaala duniyaavu , bandhukkal sathrukkal songs

No comments:

Post a Comment