Sunday, September 29, 2013

സഹീർ - പൗലൊ കൊയ് ലൊ ( The Zahir. - Paulo Coelho ) Malayalam


നമ്മൾ പഠിക്കേണ്ടതെല്ലാം നമ്മുടെ കണ്മുന്നിൽ തന്നെയുണ്ട്‌ . ആദരവോടെയും അഭിനിവേശത്തോടെയും നാലു ചുറ്റും നോക്കിയാൽ ദൈവം എങ്ങോട്ടാണ് നമ്മെ നയിക്കുന്നതെന്നും , നമ്മുടെ അടുത്ത ചുവടുവയ്പ്പ് എങ്ങനെയായിരിക്കണമെന്നും നമുക്ക് കണ്ടെത്താം . ഐൻസ്റ്റീൻ പറഞ്ഞതുപോലെ ദൈവം പ്രപഞ്ചത്തെ വച്ചു ചൂതാടുകയല്ല ചെയ്യുന്നത് .എല്ലാറ്റിനും പരസ്പര ബന്ധമുണ്ട് , അർത്ഥപൂർണ്ണവുമാണ് . ആ അർത്ഥം മിക്കവാറും പ്രത്യക്ഷമല്ലെങ്കിൽ പോലും നമ്മുടെ പ്രവൃത്തി ഊർജ്ജസ്വലവും ഉത്സാഹഭരിതവുമാവുമ്പോൾ ഭൂമിയിലെ നമ്മുടെ ദൗത്യവുമായി പൊരുത്തപ്പെടുന്നതാണെന്നു തീർച്ചയാക്കാം .

നമ്മൾ ശരിയായ പാതയിലാണെങ്കിൽ, സൂചനകളെ പിന്തുടർന്നുചെല്ലുമ്പോൾ ഇടയ്ക്കു കാലിടറിയാൽ ദൈവജ്ഞാനം നമ്മുടെ സഹായത്തിനെത്തും .തെറ്റു ചെയ്യുന്നതിൽ നിന്നും നമ്മെ വിലക്കും .....   

- പൗലൊ കൊയ് ലൊ യുടെ 'സഹീർ' എന്ന നോവലിൽ നിന്നും 

No comments:

Post a Comment