കേരളത്തിലെ ഏറ്റവും വലിയകുന്നായ ഊർങ്ങാട്ടിരിയിലെ ചെക്കുന്നിന്റെ കുത്തനെയെയുള്ള വെറ്റിലപ്പാറ ചൈരങ്ങാട്ട് ഭാഗത്തെ വളക്കൂറുള്ള മണ്ണിൽ കനകം വിളയിക്കുകയാണ് നാല് വനിതകൾ അടങ്ങിയ സംഘം . പാട്ടത്തിനെടുത്ത ആറ് ഏക്കർ സ്ഥലത്ത് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കൃഷിയിറക്കി വരികയാണ് ചിന്നമ്മ ജോർജ് , ആൻസി മാത്യു , ത്രേസ്യാമ സൈമണ്‍ , ഫിലോമിന ജോസ് എന്നിവർ. വിവിധ ഇനം വാഴകൾ , കൈപ്പ , പടവലം, പയർ , മത്തൻ , കുമ്പളം തുടങ്ങി ഇഞ്ചി , മഞ്ഞൾ വരെ രാസ വളമോ കീടനാശിനിയോ തൊട്ടു തീണ്ടാതെയാണ് നാലു കുടുംബിനികൾ കാലത്തെ വെല്ലു വിളിച്ച് കർഷകർക്ക് മാതൃകയായി വിളവെടുക്കുന്നത് .
ഈ പച്ചക്കറി കുടുംബത്തെ നേരിൽ കാണാൻ കഴിഞ്ഞ ദിവസം ഞാനും കുടുംബവും പോയി . കണ്‍ നിറയെ പച്ചക്കറി കൃഷി കണ്ടു. വയർ നിറയെ നാടൻ പച്ചക്കറി വിഭവങ്ങളും കൂട്ടി ഊണും ... രണ്ട് ചാക്ക് നിറയെ വിവിധ പച്ചക്കറികളും സ്നേഹ സമ്മാനമായി നല്കിയാണ് ചേച്ചിമാർ ഞങ്ങളെ മലയിറക്കിവിട്ടത് .
#Vettilappara #Urangattiri #Areekode #Malappuram
<<<<
ReplyDeleteരാസ വളമോ കീടനാശിനിയോ തൊട്ടു തീണ്ടാതെയാണ് നാലു കുടുംബിനികൾ കാലത്തെ വെല്ലു വിളിച്ച് കർഷകർക്ക് മാതൃകയായി വിളവെടുക്കുന്നത്
>>>>
:-)