'ചേകന്നൂര്‍ അബുല്‍ ഹസന്‍ മൗലവിയുടെ നേതൃത്വത്തില്‍ നടന്ന ഹദീസ് വിരുദ്ധ പ്രഭാഷണങ്ങളേയും എഴുത്തിനേയും ഒരുവേള ഒറ്റയ്ക്കുനിന്ന് നേരിട്ടത് അബ്ദുസ്സലാം സുല്ലമിയായിരുന്നു. ചേകന്നൂര്‍ മൗലവിയേക്കാള്‍ എത്രയോ ചെറുപ്പമായിരുന്ന അബുദുസ്സലാം സുല്ലമിയുടെ വെല്ലുവിളികള്‍ക്കു മുന്നില്‍ ഹദീസ് വിരുദ്ധ പ്രക്ഷോഭകാരികള്‍ നിരായുധരായി. എടവണ്ണയില്‍ നടന്ന ഒരു പ്രഭാഷണത്തിലേക്ക് കേറിച്ചെന്ന് ചേകന്നൂര്‍ മൗലവിയോട് ചോദ്യമുന്നയിച്ച അരീക്കോട്ടെ ആ വിദ്യാര്‍ഥി സര്‍വരേയും ഞെട്ടിച്ചുകളഞ്ഞു. ചേകന്നൂര്‍ മൗലവിയുടെ ഹദീസ് വിരുദ്ധ കലാപം കൊണ്ട് കേരളത്തിലെ മുസ്‌ലിംകള്‍ക്ക് കിട്ടിയ ഏറ്റവും മികച്ച സംഭാവനയെന്ന് എ അബുസ്സലാം സുല്ലമിയെ വിളിക്കാം. കാരണം, ചേകന്നൂരിന്റെ വിമര്‍ശന പ്രഭാഷണങ്ങളും ഹദീസ് വിരുദ്ധ പരിഹാസങ്ങളുമായിരുന്നു അബ്ദുസ്സലാം സുല്ലമിയുടെ ജീവിതത്തെ ഹദീസ് പഠനങ്ങളിലേക്കും നബിവചന വിശകലനങ്ങളിലേക്കും കൊണ്ടെത്തിച്ചത്. ഹദീസുകളെ ഇഴപിരിച്ച് പഠന വിധേയമാക്കി ചെറുതും വലുതുമായ ഗ്രന്ഥങ്ങള്‍ പുറത്തിറക്കി. ഇമാം ബുഖാരിയുടെ ലോകപ്രസിദ്ധമായ ഹദീസ് ഗ്രന്ഥത്തിന്റെ സമ്പൂര്‍ണ പരിഭാഷയടക്കം മലയാളത്തിലേക്കെത്തിച്ചത് അബ്ദുസ്സലാം സുല്ലമിയാണ്. വിശുദ്ധ ഖുര്‍ ആന്‍ മുഴുവന്‍ മന:പാഠമാകുന്നത്ര അടുപ്പം ഖുര്‍ ആനുമായി കാത്തുവെച്ചു. ‘ഖുര്‍ ആനിന്റെ വെളിച്ചം’ എന്ന പേരില്‍ പുറത്തിറക്കിയ ഖുര്‍ ആന്‍ വിശദീകരണ വാള്യങ്ങള്‍ ഏറെ സ്വീകരിക്കപ്പെട്ടു.'
- യുവ പണ്ഡിതനും സുഹൃത്തുമായ പി.എം.എ. ഗഫൂർ സലാം സുല്ലമിയുമായി അഭിമുഖം നടത്തി തയ്യാറാക്കിയ ലേഖനം ... ഇരു പണ്ഡിതന്മാരുടെ കൂടെ ക്യാമറയുമായി ഞാനും ...
ലേഖനം മുഴുവൻ വായിക്കാൻ; http://varthamanam.com/?p=45517
No comments:
Post a Comment