Saturday, March 15, 2014

ചന്ദ്രനിൽ നിന്നും വന്മതിൽ കാണും എന്ന ധാരണ തെറ്റാണ്


ചന്ദ്രനിൽ നിന്നും ബഹിരാകാശത്ത് നിന്നും മനുഷ്യന് കണ്ണുകൊണ്ട് കാണാവുന്ന ഭൂമിയിലെ ഒരേയൊരു മനുഷ്യനിർമിത വസ്തു ചൈനയിലെ വന്മതിലാണെന്ന് പലയിടത്തും വായിച്ചിട്ടുണ്ട് . എന്നാൽ, ഇത് ശരിയല്ല . ഭൂമിയുടെ 'ലോ ഓർബിറ്റിൽ' നിന്നും നോക്കുമ്പോൾ ഭൂമിയിലെ മനുഷ്യ നിർമിതമായ റോഡുകൾ , കടലിലെ കപ്പലുകൾ , വയലുകൾ , വൻ കെട്ടിടങ്ങൾ എന്നിവയോടൊപ്പം ചൈനയിലെ വൻമതിലും കാണാമെങ്കിലും 'എർത്ത് ഓർബിറ്റ് ' വിട്ടുകഴിഞ്ഞാൽ ഭൂമിയിലെ ഒരു മനുഷ്യ നിർമിത വസ്തുവും കണ്ണുകൊണ്ട് ( ക്യാമറ , ബൈനോക്കുലർ എന്നിവ ഉപയോഗിക്കാതെ ) കാണാൻ സാധിക്കില്ല . ചന്ദ്രനിൽ നിന്നും മനുഷ്യ നേത്രം കൊണ്ട് ഭൂമിയിലെ വൻകരകൾ തന്നെ വ്യക്തമായി കാണാൻ പ്രയാസമാണ് . അതുകൊണ്ട് , ചന്ദ്രനിൽ നിന്നും വന്മതിൽ കാണും എന്ന ധാരണ തീർത്തും തെറ്റാണ് . 

ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട് : 

1-http://www.nasa.gov/vision/space/workinginspace/great_wall.html
2- http://geography.about.com/library/faq/blqzgreatwall.htm
3- http://thegreatwallofchina1.wordpress.com/

No comments:

Post a Comment