Monday, June 2, 2014

37 വർഷത്തെ അധ്യാപന ജീവിതത്തിനു ശേഷം എന്റെ പിതാവ് പടിയിറങ്ങി ( 31/05/2014 )


നീണ്ട 37 വർഷത്തെ അധ്യാപന ജീവിതത്തിനു ശേഷം എന്റെ പിതാവ് ( അബ്ദുറഹ്മാൻ കാരങ്ങാടൻ ) പടിയിറങ്ങി .... 1977 ൽ 19-ആം വയസ്സിൽ തലശ്ശേരിക്കടുത്ത ചെമ്പാട് വെസ്റ്റ്‌ യു.പി.സ്കൂളിലായിരുന്നു അധ്യാപക സേവനം തുടങ്ങിയത് . തുടർന്ന് 1987 മുതൽ മലപ്പുറം ജില്ലയിലെ കല്ലാമൂല ജി.എൽ.പി , പെരുവള്ളൂർ ജി.എൽ.പി , ചെമ്രകാട്ടൂർ ജി.എൽ.പി, തച്ചണ്ണ ജി.എൽ.പി, പത്തനാപുരം ജി.എൽ.പി , അരീക്കോട് ജി.എം.യു.പി തുടങ്ങിയ വിദ്യാലയങ്ങളിൽ അറബി അധ്യാപകനായും ഒളകര ജി.എൽ.പി സ്കൂളിലും കുത്തൂപറമ്പ ജി.എൽ.പി സ്കൂളിലും പ്രധാനാധ്യാപകനായും സേവനം ചെയ്താണ് വിരമിക്കുന്നത് .

ദൂരയാത്രകളിലും മറ്റും ബാപ്പയുടെ ശിഷ്യസമ്പത്ത് അപ്രതീക്ഷിതമായി സഹായവാഗ്ദാനങ്ങളുമായി എത്തുന്നത് എനിക്കിന്നും അത്ഭുതമാണ് . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പല അത്യാവശ്യ ഘട്ടങ്ങളിലും ഞങ്ങളുടെ സഹായത്തിനെത്തിയ എത്രയോ ശിഷ്യന്മാർ ... എല്ലാവരെയും ഈ സമയങ്ങളിൽ ഓർകുന്നു. വഴികാട്ടിയും അധ്യാപകനും അധ്യാപന ജീവിതത്തിൽ എനിക്ക് മാതൃകയുമാണ്‌ എന്റെ പ്രിയപിതാവ് . അള്ളാഹു അദ്ദേഹത്തിനും നമ്മൾക്കും എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നൽകി അനുഗ്രഹിക്കട്ടെ ..... ആമീൻ ...


with- Abdurahiman Karangadan

No comments:

Post a Comment