മുമ്പ് ചുറ്റുവട്ടങ്ങളിലെ സ്ത്രീകൾ പഞ്ഞകര്‍ക്കടക മാസത്തില്‍ താളും തവരയും പറമ്പുകളില്‍ നിന്നും തൊടികളില്‍ നിന്നും പറിച്ചെടുക്കുന്നത് കാണാമായിരുന്നു. അന്ന് ഈ ഭക്ഷണം അവര്‍ക്ക് ഈ മാസത്തില്‍ ഒഴിച്ചുകൂടാൻ പറ്റാത്തതായിരുന്നു. ഇന്ന് പുതിയ ദഹനേന്ദ്രിയങ്ങൾക്ക് തീരെ പരിചയമില്ലാത്ത താളും തവരയുമൊക്കെ കഥയിലും കവിതയിലും മാത്രമായിരിക്കുന്നു ...
കർക്കിടകത്തിൽ പറമ്പിൽ ധാരാളം താളും തവരയും തളിർത്തുവരും ... വല്ല്യുമ്മ എല്ലാ വർഷവും കൂട്ടാൻ (കറി) വെച്ചു തരും.. നിർബന്ധിച്ച് തീറ്റിക്കും ... മഴ കനത്തു നിൽക്കുന്ന ഈ ദിവസം ഞാനും ഉമ്മയും ഭാര്യയും ചേർന്ന് താള് പറിച്ചു ഒരുവിധം 'കുക്കി' നോക്കി ...
No comments:
Post a Comment