2009 നവംബർ നാല് വൈകുന്നേരം , മഞ്ചേരിയിൽ നിന്നും ബസ്സിൽ അരീക്കൊട്ടേക്കുള്ള യാത്രയിൽ ആണ് ... കാവനൂരിൽ എത്തി ...
നേരം കളയാൻ മൊബൈൽ ഫോണിൽ വാർത്തകൾ എന്തൊക്കെയെന്ന് നോക്കിയിരിക്കുമ്പോൾ , ഒരു വാർത്ത കണ്ട് ഞെട്ടിപ്പോയി ...
' അരീക്കോട് ചാലിയാറിൽ തോണി മറിഞ്ഞ് നിരവധി കുട്ടികളെ കാണാതായി' ....!!
നേരം കളയാൻ മൊബൈൽ ഫോണിൽ വാർത്തകൾ എന്തൊക്കെയെന്ന് നോക്കിയിരിക്കുമ്പോൾ , ഒരു വാർത്ത കണ്ട് ഞെട്ടിപ്പോയി ...
' അരീക്കോട് ചാലിയാറിൽ തോണി മറിഞ്ഞ് നിരവധി കുട്ടികളെ കാണാതായി' ....!!
ബന്ധുക്കളും നാട്ടുകാരും അയൽവാസികളും ഉൾപ്പെടെ നിരവധി കുട്ടികൾ ഈ കടവിലൂടെ മൂർക്കനാട് സ്കൂളിലേക്ക് പോകുന്നതാണ് ... നാട്ടിലെ കിട്ടാവുന്ന നമ്പറുകളിലൊക്കെ വിളിച്ചു നോക്കി .. മൊബൈൽ ജാമാണ് ...
ഇടയ്ക്ക് ബാപ്പയെ കിട്ടി ...' നീ വേഗം വാ ' എന്നും പറഞ്ഞ് ഫോണ്‍ കട്ടായി ...
ഇടയ്ക്ക് ബാപ്പയെ കിട്ടി ...' നീ വേഗം വാ ' എന്നും പറഞ്ഞ് ഫോണ്‍ കട്ടായി ...
ഞാൻ ബസ് ഡ്രൈവറുടെ അടുത്തെത്തി കാര്യം പറഞ്ഞു ... എങ്ങനെയെങ്കിലുമൊന്ന് വേഗമെത്തണം ...
അരീക്കോട് അങ്ങാടിയിൽ എത്തുമ്പോൾ കണ്ട കാഴ്ച്ച , ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു ... ആംബുലൻസുകൾ ചീറിപ്പായുന്നു ...
ഞാൻ കടവിലേക്കോടി ... ഒരു കുട്ടിയുടെ മൃതദേഹം രക്ഷാ പ്രവർത്തകർ കരയ്ക്ക് കയറ്റുന്നു ... 4 മൃതദേഹം ആശുപത്രിയിൽ കൊണ്ടുപോയതായി അറിഞ്ഞു ... പിന്നെ അങ്ങോട്ടോടി ... അറിയുന്നവരാരെങ്കിലും ആണോ ....? അയൽവാസികളും നാട്ടുകാരും കരഞ്ഞുകൊണ്ട് പരക്കം പായുന്നു ...

ബാക്കി കുട്ടികളെല്ലാം വീട്ടിലെത്തിയോ എന്ന് ഉറപ്പാക്കണം ... മൂർക്കനാട് സ്കൂളിൽ പോയി ... കാണാതായ കുട്ടികളുടെ ഫോണ്‍ നമ്പർ എടുത്ത് അന്വേഷിക്കുന്ന തിരക്കിലാണ് അധ്യാപകർ ... മരണപ്പെട്ട കുട്ടികളുടെ ഫോട്ടോ ഞാൻ രജിസ്റ്റരിൽ നിന്നും മൊബൈൽ ക്യാമറയിൽ പകർത്തി... കടവിൽ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും പത്രങ്ങൾക്ക് അയച്ചു ... എട്ട് കുട്ടികളുടെ മൃതദേഹവും കിട്ടി , ബാക്കി കുട്ടികളെല്ലാം സുരക്ഷിതരായി വീട്ടിലെത്തി എന്ന പോലീസിന്റെ സ്ഥിരീകരണം ലഭിച്ചതിനു ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത് ... ഉറക്കമില്ലാത്ത രാത്രി ...
പിറ്റെ ദിവസം അരീക്കോട് ഇത് വരെ കാണാത്ത മാധ്യമപ്പട ... ഏതാണ്ടെല്ലാ മന്ത്രിമാരും ഉദ്യോഗസ്ഥരും അരീക്കോടെത്തിയിരുന്നു ...
ദുരന്തത്തെ തുടർന്ന് മൂർക്കനാട് കടവിൽ നിർമിച്ച നടപ്പാലത്തിലൂടെ ദിനം പ്രതി ആയിരത്തിൽപരം വിദ്യാർഥികളും നാട്ടുകാരും കടന്നു പോകുമ്പോൾ മരിച്ച കുട്ടികളുടെ സ്മരണയ്ക്ക് ഇതിൽ പരമൊരു സ്മാരകമില്ലെന്ന് നാട്ടുകാരും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.
പഴയ വാർത്തകളും ചിത്രങ്ങളും -http://www.mathrubhumi.com/static/others/specials/index.php?cat=462
No comments:
Post a Comment