Saturday, March 15, 2014

'അവർ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് കയറിപ്പോകുന്ന ചരക്കുകൾ മാത്രമല്ലേ ..'


ബാബു ഭരദ്വാജ് ഓർമക്കുറിപ്പുകളിലൊരിടത്ത് പ്രവാസിയായ ഇറച്ചി വെട്ടുകാരൻ മരയ്ക്കാറിനെക്കുറിച്ച് പറയുന്നുണ്ട് . നാട്ടിൽ സുന്ദരമായി ജീവിക്കാൻ മാത്രം ആസ്തിയുണ്ട് മരയ്ക്കാറിന് . എന്നിട്ടും എന്തുകൊണ്ട് പ്രവാസിയായി ഈ മരുഭൂമിയിൽ വന്നെന്ന് പറയുന്നു മരയ്ക്കാർ . " എത്ര വലുതാണീ ലോകം . അതിലെവിടെയൊക്കെയെങ്കിലും പറന്നെത്താതെ എന്ത് ജീവിതം . അതിലൊരു രസോക്കെ ഇല്ലേ .? കോട്ടക്കലിലെ ഇറച്ചിക്കടയിൽ കോട്ടക്കലുകാരെ മാത്രമേ കാണാൻ പറ്റൂ . ഇവിടെ എല്ലാ ദേശക്കാരെയും കാണാൻ പറ്റും . അവരുടെ കൂടെ ചിരിക്കാൻ പറ്റും . "

പ്രവാസത്തിന്റെ പുതിയൊരു ദർശന പാഠമായി മരയ്ക്കാർ നമ്മിൽ നിറയുന്നു .

സീറ്റിൽ ഇരുന്ന് കഴിഞ്ഞാൽ ഉറങ്ങണമെന്ന് വാശിപിടിക്കുന്നവരെ സഞ്ചാരികളുടെ ഗണത്തിൽ പെടുത്താൻ പറ്റില്ലെന്നാണ് ബാബു ഭരദ്വാജിന്റെ പക്ഷം .
'അവർ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് കയറിപ്പോകുന്ന ചരക്കുകൾ മാത്രമല്ലേ ..'

— reading 'like page' prabodhanam.

No comments:

Post a Comment